08 May 2024 Wednesday

ഓണാഘോഷത്തിൽ പ്ലാസ്റ്റിക് ഗ്ലാസ് ഒഴിവാക്കാൻ ശുചിത്വ മിഷന്റെ നിർദേശം

ckmnews

ഓണാഘോഷത്തിൽ പ്ലാസ്റ്റിക് ഗ്ലാസ് ഒഴിവാക്കാൻ ശുചിത്വ മിഷന്റെ നിർദേശം


ഓണാഘോഷത്തിന് ഒരുങ്ങുന്ന സ്കൂൾ വിദ്യാർഥികളും അധ്യാപകരും 

പേപ്പർ ഗ്ലാസ് ഒഴിവാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്റെ അഭ്യർഥന.

പേപ്പർ ഗ്ലാസിലെ 

പേരിലേ പേപ്പറുള്ളൂ, അത് പ്ലാസ്റ്റിക് കോട്ട് ചെയ്തതാണ് . അകത്തെ പ്ലാസ്റ്റിക് ലെയർ ആണ് വെള്ളത്തെ പുറത്തെത്തിക്കാതെ തടഞ്ഞു നിർത്തുന്നത്.

അതുപയോഗിക്കുന്ന നമുക്കും ഉപയോഗിച്ചശേഷം ഭൂമിക്കും നാശമാണെന്ന് ശുചിത്വ മിഷൻ ഓർമപ്പെടുത്തുന്നു. 


ഒറ്റ തവണ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള എല്ലാ വസ്തുക്കളും കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. ഫോട്ടോയെടുത്ത് സെൽഫി ഇട്ടാലും ഫേസ്ബുക്കിൽ ഇട്ടാലും അധികാരികളുടെ ശ്രദ്ധയിൽപ്പെടും. പിടിച്ചാൽ വലിയ പിഴയടയ്ക്കേണ്ടി വരും.

എല്ലാ കുട്ടികളും നാളെ സ്കൂളിലേക്ക് പോകുമ്പോൾ ബാഗിൽ ഒരു ഗ്ലാസ്സും പ്ലേറ്റും കരുതുക എന്നതാണ് ശുചിത്വമിഷൻ നൽകുന്ന ബദൽ നിർദ്ദേശം.