09 May 2024 Thursday

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ; രണ്ടു പൊതുയോഗത്തില്‍ പങ്കെടുക്കും

ckmnews


കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തും. ഇവിടെയെത്തുന്ന മുഖ്യമന്ത്രി മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്.

വികസന വിഷയത്തില്‍ ഊന്നിയാകും മുഖ്യമന്ത്രിയുടെ പ്രസംഗമെന്നാണ് സൂചന. മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും.