08 May 2024 Wednesday

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

ckmnews

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു


തിരുന്നാവായ ഭാരതപ്പുഴയുടെ തീരത്തെ കൊടക്കൽ ബന്ദർ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി പണിക്കൻകുടി സ്വദേശി ഡ്രിനിൽ കെ.കുര്യൻ (47) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെളളത്തിൽ മുങ്ങിയ ഡ്രിനിൽ ഏറെ നേരമായിട്ടും പൊങ്ങാത്തതിനെ തുടർന്ന്


കരയിലുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു.


ഭൂമി രജിസ്ട്രേഷനുമായി കഴിഞ്ഞ ദിവസം തിരുന്നാവായ താഴത്തറ സ്വദേശിയായ ശിവദാസന്റെ വീട്ടിൽ എത്തിയതായിരുന്നു മരിച്ച ഡ്രനിൽ. ബുധനാഴ്ച ഗൾഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം