09 May 2024 Thursday

ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കിയെന്ന പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ കേസ്

ckmnews


ബാഗൽകോട്ട്: രാജ്യത്തിന്റെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-നെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് പൊലീസാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. ചന്ദ്രയാൻ-3 മിഷനിൽ പോസ്റ്റിട്ടതിന് നടൻ പ്രകാശ് രാജിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. “ഹിന്ദു സംഘടനകളുടെ നേതാക്കൾ നടനെതിരെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു.

ഞായറാഴ്ച മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ചായ പകരുന്ന ഒരു കാരിക്കേച്ചർ നടൻ പ്രകാശ് രാജ് പങ്കുവെച്ചിരുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, “ചന്ദ്രയാനിൽ നിന്നുള്ള ആദ്യ കാഴ്ച ഇപ്പോൾ എത്തി.

ഈ പോസ്റ്റിന് പിന്നാലെ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉർന്നത്. ഇതോടെ താൻ തമാശരൂപേണ പങ്കുവെച്ച പോസ്റ്റാണിതെന്ന് പ്രകാശ് രാജ് വിശദീകരിച്ചിരുന്നു. “വിദ്വേഷം വെറുപ്പിനെ മാത്രം കാണുന്നു… ഞങ്ങളുടെ കേരള ചായക്കടക്കാരനെ ആഘോഷിക്കുന്ന #ആംസ്ട്രോങ് ടൈംസിന്റെ ഒരു തമാശയാണ് ഞാൻ പരാമർശിച്ചത്, ട്രോളന്മാർ കണ്ടത് ഏത് ചായക്കാരനെയാണ്? നിങ്ങൾക്ക് തമാശ മനസിലാകുന്നില്ലെങ്കിൽ നിങ്ങളാണ് തമാശ..GROW UP #justasking” പ്രകാശ് രാജ് പോസ്റ്റുചെയ്തു.


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) റിപ്പോർട്ട് അനുസരിച്ച്, ചന്ദ്രയാൻ -3 ഓഗസ്റ്റ് 23 ന് വൈകിട്ട് ഏകദേശം 6.04ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഈ ദൃശ്യം ഐഎസ്ആർഒ വെബ്‌സൈറ്റിലും അതിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ദൂർദർശൻ ദേശീയ ചാനലിലും തത്സമയം കാണാനാകും.


ദൗത്യം വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ദൗത്യ പേടകം ഇറക്കുന്ന ലോകത്തിലെ ഏക രാജ്യമെന്ന നേട്ടവും ഇ