09 May 2024 Thursday

BSNL Broadband Plans:500 രൂപയില്‍ താഴെ നിരക്കിലുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി BSNL

ckmnews

വളരെ കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകള്‍ കമ്ബനി അ‌വതരിപ്പിച്ചിട്ടുണ്ട്.ബിഎസ്‌എൻഎല്ലിന്റെ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ നേരിടുന്നതുപോലുള്ള വേഗതയുടെ പ്രശ്നങ്ങളോ പരാതികളോ ബ്രോഡ്ബാൻഡ് വരിക്കാര്‍ക്ക് നേരിടേണ്ടിവരുന്നില്ല. ഭൂരിഭാഗം ഉപയോക്താക്കളും ഭാരത് ഫൈബര്‍ സര്‍വീസില്‍ തൃപ്തരാണ്. മുടക്കുന്ന തുകയ്ക്ക് അ‌നുസരിച്ച്‌ വിവിധ വേഗതകളില്‍ ബിഎസ്‌എൻഎല്‍ ബ്രോഡ്ബാൻഡ് വരിക്കാര്‍ക്ക് ഡാറ്റ ലഭ്യമാകുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുക്കാൻ നിരവധി പ്ലാനുകള്‍ അ‌വതരിപ്പിച്ചിട്ടുണ്ടെന്നതും ബിഎസ്‌എൻഎല്ലിന്റെ പ്രത്യേകതയാണ്.


സാധാരണക്കാര്‍ക്കും ബ്രോഡ്ബാൻഡ് സേവനങ്ങള്‍ ആസ്വദിക്കാൻ അ‌നുയോജ്യമായ നിരവധി പ്ലാനുകള്‍ ഇതിനകം ബിഎസ്‌എൻഎല്‍പുറത്തിറക്കിയിട്ടുണ്ട്. പ്രതിമാസം 500 രൂപയില്‍ താഴെ നിരക്കിലുള്ള പ്ലാനുകള്‍ പോലും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. 500 രൂപയില്‍ താഴെ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകള്‍ അ‌ന്വേഷിക്കുന്നവര്‍ക്ക് 4 ഓപ്ഷനുകള്‍ ബിഎസ്‌എൻഎല്‍ നല്‍കുന്നുണ്ട്. ഈ പ്ലാനുകളുടെ നിരക്ക് കുറയുന്നതിന് അ‌നുസരിച്ച്‌ ലഭിക്കുന്ന ഡാറ്റയുടെ വേഗതയും ആനുകൂല്യങ്ങളും കുറയുന്നു. ബിഎസ്‌എൻഎല്‍ നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള 4 പ്ലാനുകള്‍ പരിചയപ്പെടാം.