08 May 2024 Wednesday

ഓൾ കേരള ടൂർ പാക്കേജ്ഴ്‌സ് അസോസിയേഷന്റെ (AKTPA) മൂന്നാമത് കൺവെൻഷൻ തൃശ്ശൂരിൽ നടന്നു

ckmnews


ഓൾ കേരള ടൂർ പാക്കേജ്ഴ്‌സ് അസോസിയേഷന്റെ (AKTPA) മൂന്നാമത് കൺവെൻഷൻ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്നു.  പ്രശസ്ത സിനിമ താരം രമ്യ പണിക്കർ ഉദ്ഘാടനം ചെയ്തു.കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ സിഇഒ ബിനു കുര്യയാക്കോസ് മുഖ്യ അതിധി ആയിരുന്നു.

പ്രസിഡന്റ്‌ ആയി ആസിഫ് ITTC ഹോളിഡേയ്‌സ്,  സെക്രട്ടറി ആയി രഞ്ജിത്ത് Traveldux ഹോളിഡേയ്‌സ്,  ട്രഷറർ ആയി റീചാർഡ് APPA‘സ് ഹോളിഡേയ്‌സ്,  വൈസ് പ്രസിഡന്റുമാരായി വിനോദ് കുളങ്ങര ഹാപ്പിഡെയ്സ ടൂർസ്, അർഷാദ് നജാത് ടൂർസ്,. വിവേക് everkerala ഹോളിഡേയ്‌സ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ബാസിൽ  പീപീസ് ഹോളിഡേയ്‌സ്,  അയ്യപ്പൻ കുട്ടി Wake Up vacations, Shiyamon Everkerala ഹോളിഡേയ്‌സ് എന്നിവരും തിരഞ്ഞെടുത്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന - വിനോദ യാത്രകൾ സുരക്ഷിതമായി നടത്താൻ അധ്യാപകർ ശ്രദ്ധിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.