09 May 2024 Thursday

മകളെ വിവാഹം ചെയ്തു നല്‍കിയില്ല; കണ്ണൂരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി

ckmnews


 കണ്ണൂർ പെരിങ്ങോത്ത് മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയത്. രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിങ്ങോം പൊലീസിന് കൈമാറി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.