08 May 2024 Wednesday

വാഴക്കാട് ജി.എച്ച്.എസ്.എസ് കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ckmnews



വാഴക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2.23 കോടി സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  ടി.വി ഇബ്രാഹിം എം.എൽ.എ  അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ ആമുഖപ്രഭാഷണം നടത്തി. വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷരീഫ ചിങ്ങംകുളം, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ആയിശ മാരാത്ത് , തറമ്മൽ അയ്യപ്പൻ കുട്ടി , ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ , വാർഡ് മെമ്പർമാരായ ഷമീന സലിം, എം.കെ നൗഷാദ്, മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, എസ്. എം. സി ചെയർമാൻ കെ.വി നിസാർ, സി.വി.എ നാസർ , എം.സി സിദ്ധീഖ് മാസ്റ്റർ, ജയ്സൽ എളമരം, സുരേഷ് കുമാർ ചോലയിൽ , ഒ.കെ അയ്യപ്പൻ,അബ്ദുൾ ലത്തീഫ് പറശ്ശേരി, തുടങ്ങിയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ പ്രതിഭകളെ ആദരിച്ചു.  സ്കൂൾ പ്രിൻസിപ്പൽ എൻ.അബ്ദുൾ നാസർ  അനുമോദന പ്രസംഗം നടത്തി.എഴുത്തുകാരി ഫർസാന അലിക്ക് വാഴക്കാട് ഹവിൽദാർ റഹ്മാൻ സ്മാരക ലൈബ്രറി ഉപഹാര സമർപ്പണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ്  മോട്ടമ്മൽ മുജീബ് മാസ്റ്റർ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപകൻ പി.മുരളീധരൻ നന്ദിയും പറഞ്ഞു.