08 May 2024 Wednesday

റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു

ckmnews

റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു


മലപ്പുറം:ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പസിൽ പങ്കെടുത്ത വിദ്യാർഥികളുടെ റോബോർട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു. കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിന് സമീപം നടന്ന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ വി. പ്രവീൺ കുമാർ, വി.വി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു.ലിറ്റിൽ കെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത 12 കുട്ടികളാണ് പങ്കെടുത്തത്.കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.റോബോട്ടിക് എക്സിപിരിമെന്റ് പ്രൊഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രൊജക്ട് പ്രോഗ്രാം വിഭാഗത്തിൽ ഇ.കെ ഷിറാസ് മുഹമ്മദ്-സ്മാർട്ട് പാർക്കിങ് സിസ്റ്റം(കെ.കെ.എച്ച്.എസ്.എസ് ചീക്കോട്), സി. മാധവ് -റോബോ ഹെൻ (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), അർഷദ് മംഗലശ്ശേരി -സ്മാർട്ട് ഫാമിങ് (ടി.എസ്.എസ് വടക്കാങ്ങര), അലൻ ഫ്രാൻസിസ് -വൈഫൈ കൺട്രോൾഡ് ഓട്ടോമാറ്റിക് വാട്ടർ ലെവൽ സെൻസിങ് മിഷീൻ (സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം), അഹമ്മദ് റഷാദ് -ലൈൻ ഫോളോവർ (ജി.എച്ച്.എസ്.എസ് കോക്കൂർ), ഇ.എസ് പ്രണവ് ഹർഷൻ -സ്മാർട്ട് ലോക്കിങ് സിസ്റ്റം (ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം), അനിമേഷൻ വിഭാഗങ്ങളിൽ മുഹമ്മദ് ഷാമിൽ (സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളുത്തൂർ), സി.ടി ഡെറിയാദിൽ (പി.പി.എം.എച്ച്.എസ്.എസ് കോട്ടൂക്കര), നഹീൽ (പി.എച്ച്.എസ്.എസ് പന്തല്ലൂർ), ഷാനിക് ഷറഫുദ്ദീൻ (ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം), മുഹമ്മദ് ഇഹ്സാൻ (എം.യു.എച്ച്.എസ്.എസ് അരിയല്ലൂർ), കെ. പ്രജ്വൽ (ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപ്പാടം) എന്നീ കുട്ടികളാണ് പങ്കെടുത്തത്.അറിവിന്റേയും നൂതനാശങ്ങളുടേയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് 'സ്വതന്ത്ര വിജ്ഞാനോത്സവം-2023' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്


റോബോർട്ടിക്സ് ആനിമേഷൻ പ്രദർശനത്തിൽ സുരക്ഷയ്ക്ക് മുൻഗണന നൽകി സ്മാർട്ട് ലോക്കിങ് സിസ്റ്റം അവതരിപ്പിച്ച് ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം സ്‌കൂളിലെ ഇ.എസ് പ്രണവ് ഹർഷൻ.സ്മാർട്ട് ഫോണുകളിൽ അപ്ലിക്കേഷൻ വഴിയാണ് ഇതിന്റെ പ്രവർത്തനം.ആളെ തിരിച്ചറിഞ്ഞ് സ്മാർട്ട് ലോക്കുകൾ പ്രവർത്തിപ്പിനാകുക വഴി കവർച്ച പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരത്തിലുള്ള ശ്രമങ്ങൾ വീട്ടുകാരെയും പോലീസിനെയും അറിയിക്കുന്നതിനും ഇത്തരം സ്മാർട്ട് ലോക്ക് ആപ്പ് വഴി സാധിക്കും.


യാത്രകളിൽ വാഹന പാർക്കിങ് ഒരു തലവേദനയാകുന്നുണ്ടോഎങ്കിൽ പരിഹാരവുമുണ്ട്.പുത്തൻ ആശയത്തിലൂടെ നിങ്ങൾ ചെന്നെത്തുന്ന നഗരത്തിൽ പാർക്കിങ് സൗകര്യം എവിടെ ലഭ്യമാകും എന്ന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന് അപ്ലിക്കേഷനിലൂടെ അവതരിപ്പിക്കുകയാണ് കെ.എം.എം.എച്ച്.എസ്.എസിലെ ഇ.കെ ഷിറാസ് മുഹമ്മദ്. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന അപ്ലിക്കേനിലൂടെ നിങ്ങൾ ചെന്നെത്തുന്ന നഗരത്തിൽ എവിടെയാണ് പാർക്കിങ് സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളതെന്ന് അറിയാൻ സാധിക്കും.ഇതുവഴി വാഹന പാർക്കിങ് അനായാസം ചെയ്യാനുമാകും.