09 May 2024 Thursday

ചെർപ്പുളശേരിയിൽ മോഷണത്തിന് ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് കള്ളൻ

ckmnews



പാലക്കാട്: മോഷണത്തിനായി വൈദ്യുതി ട്രാൻസ്ഫോർമർ ഓഫാക്കി മോഷ്ടാവ്. പാലക്കാട് ജില്ലയില ചെർപ്പുളശ്ശേരി ചളവറയിൽ വൈദ്യുത ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷം കള്ളൻ മോഷ്ടിക്കാനെത്തിയത്. കിണറ്റിൽ സ്ഥാപിച്ച മോട്ടോർ പമ്പുസെറ്റ് മോഷ്ടിക്കാനാണ് ഇയാൾ ട്രാൻസ്ഫോർമർ ഓഫ് ചെയ്തത്. സംഭവത്തിൽ ചളവറ ചിറയിൽ അനിൽകുമാറിനെ (45) ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചളവറ  വട്ടൊള്ളി വീട്ടിൽ ഷീലാദേവിയുടെ വീട്ടിലെ കിണറിൽ സ്ഥാപിച്ച വൺ എച്ച്.പി. മോട്ടോറാണ്  കവർന്നത്.


രാവിലെ മോട്ടോർ  ഓണാക്കിയിട്ടും വെള്ളം ലഭിക്കാതിരുന്നതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മോട്ടോർ മോഷണം പോയ കാര്യം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ചെർപ്പുളശ്ശേരി പൊലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്ഐമാരായ ബി. പ്രമോദ്, എ. പ്രസാദ്, എഎസ്ഐ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു.