09 May 2024 Thursday

ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സാധാരണ മനുഷ്യനായി ജീവിച്ചു; സിദ്ദീഖിന് വേദനയോടെ ആദരാഞ്ജലികള്‍ നേർന്ന് മോഹൻലാൽ

ckmnews



കൊച്ചി: വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകന്‍ സിദ്ദിഖ് എന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഫേസ്‍ബുക്ക് പോസ്റ്റില്‍ മോഹന്‍ലാല്‍ കുറിച്ചു.