09 May 2024 Thursday

സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തിനെ നഷ്ടമായി; ഹരിശ്രീ അശോകന്‍

ckmnews


വിടപറഞ്ഞ പ്രിയ സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ ഹരിശ്രീ അശോകന്‍. ഒരാളോടും വെറുപ്പോ വിദ്വേഷമോ വച്ചുപുലര്‍ത്താത്ത ആളായിരുന്നു സിദ്ദിഖെന്ന് ഹരിശ്രീ അശോകന്‍ പ്രതികരിച്ചു. സിദ്ദിഖിനെ എന്നും റോള്‍ മോഡലാക്കിയാണ് താന്‍ ജീവിച്ചത്. ജീവിതത്തിലെ പ്രതിസന്ധികളില്ലൊം സിദ്ദിഖിനോടാണ് അഭിപ്രായങ്ങള്‍ തേടിയിരുന്നത്. സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഹരിശ്രീ അശോകന്‍ പ്രതികരിച്ചു.