09 May 2024 Thursday

10 മിനിറ്റിനുള്ളിൽ മൂന്ന് മോഷണശ്രമം, ഇരകൾ നടക്കാനിറങ്ങുന്ന മുതിർന്ന പൗരന്മാർ; ഡൽഹിയിൽ ആശങ്ക പരത്തി ക്രിമിനലുകളുടെ പുതിയ പ്രവണത

ckmnews

രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില ചോദ്യചിഹ്നമായി തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടും അക്രമ പരമ്പര. 10 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നടന്നത് മൂന്ന് കവർച്ചശ്രമങ്ങൾ. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ കുത്തേറ്റു മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടിയെത്തുടർന്ന് 42 ക്രിമിനൽ കേസുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂർ മേഖലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.ഡൽഹിയിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനിടയിലാണ് പൊലീസിനെപ്പോലും ഭയപ്പെടുത്തുന്ന ക്രിമിനലുകളുടെ ഈ പുതിയ പ്രവണത. പൊലീസ് പറയുന്നതനുസരിച്ച്, ആളൊഴിഞ്ഞ സ്ഥലങ്ങൾ, തെരുവുകൾ, ഇടനാഴികൾ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണം. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങുന്ന മുതിർന്ന പൗരന്മാരെയാണ് കവർച്ച സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ചാണ് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ആലോചിക്കുന്നത്.