Thrissur
മത്സരയോട്ടത്തിനിടെ കാറുകള്‍ തമ്മില്‍ ഉരസി; തൃശൂരില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് ആക്രമണം
മത്സരയോട്ടത്തിനിടെ കാറുകള്‍ തമ്മില്‍ ഉരസി; തൃശൂരില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് ആക്രമണം
തൃശൂർ: കാറുകൾ തമ്മിൽ ഉരസിയതിന്റെ പേരിൽ ആക്രമണം. കൊടുങ്ങല്ലൂർ കോത പറമ്പിൽ വൈകുന്നേരം ആറോടെയാണ് സംഭവം. ആക്രമണത്തിൽ . കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർത്തു. വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. സംഭവത്തിൽ ഒരാൾ പിടിയിൽ. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് നിഗമനം.
മത്സരയോട്ടം നടത്തുന്നതിനിടെയിലാണ് സംഭവം. വടക്കുഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന രണ്ടു കാറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യം ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് ഇത് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആദ്യത്തെ അടി നടന്നത് വാടാനപ്പിള്ളിയിൽ വെച്ചായിരുന്നു. പിന്നീട് കോത പറമ്പിലും വെച്ച് ആക്രമണമുണ്ടായി.