08 May 2024 Wednesday

മത്സരയോട്ടത്തിനിടെ കാറുകള്‍ തമ്മില്‍ ഉരസി; തൃശൂരില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് ആക്രമണം

ckmnews


തൃശൂർ: കാറുകൾ‌ തമ്മിൽ ഉരസിയതിന്റെ പേരിൽ ആക്രമണം. കൊടുങ്ങല്ലൂർ കോത പറമ്പിൽ വൈകുന്നേരം ആറോടെയാണ് സംഭവം. ആക്രമണത്തിൽ . കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർത്തു. വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. സംഭവത്തിൽ ഒരാൾ പിടിയിൽ. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് നിഗമനം.

മത്സരയോട്ടം നടത്തുന്നതിനിടെയിലാണ് സംഭവം. വടക്കുഭാ​ഗത്ത് നിന്ന് അമിതവേ​ഗതയിൽ വന്ന രണ്ടു കാറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യം ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് ഇത് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആദ്യത്തെ അടി നടന്നത് വാടാനപ്പിള്ളിയിൽ വെച്ചായിരുന്നു. പിന്നീട് കോത പറമ്പിലും വെച്ച് ആക്രമണമുണ്ടായി.