26 April 2024 Friday

സംസ്ഥാനത്തു ഇന്ന് 14 കൊറോണ സ്ഥിരീകരണം

ckmnews

കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു


ഓട്ടോയും ടാക്‌സിയും ആശുപത്രി ആവശ്യത്തിന് മാത്രം


തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ 6 പേര്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്.ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി.ആരോഗ്യ പ്രവര്‍ത്തകയും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.എല്ലാ വാഹനങ്ങളും സർവീസ് നിർത്തി വെക്കണമെന്നും ഓട്ടോയും ടാക്‌സിയും ആശുപത്രി ആവശ്യത്തിന് മാത്രം ഓടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ചിലധികം പേർ ഒത്തു ചേരാൻ പാടില്ല.പൂഴ്ത്തിവെപ്പും വിലക്കയറ്റവും ഇല്ലാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ നടത്തും.രോഗവ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു