09 May 2024 Thursday

ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്യാത്തവർ ശ്രദ്ധിക്കുക

ckmnews



ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ശേഷിക്കുന്നത്  മണിക്കൂറുകള്‍ മാത്രമാണ്. അതിനുള്ളിൽ ഐടിആർ ഫയൽ ചെയ്‌തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം ആറ് ലക്ഷം കഴിഞ്ഞതായി ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. 


കഴിഞ്ഞ വർഷത്തെ കണക്കുകൾ ഞായറാഴ്ച ഉച്ചയോടെ തന്നെ മറികടന്നു എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.  ഞായറാഴ്ച വൈകുന്നേരത്തോടെ വാർഷിക ഫയലിംഗുകൾ ആറ് കോടിയിലെത്തി. ഞായറാഴ്ച വൈകുന്നേരം 6.30 വരെ 26.8 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സിബിഡിടി പറഞ്ഞു.


ജൂലൈ 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ തിയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാനുള്ള അവസരം ഉണ്ട്. എന്നാൽ അവർ 5,000 രൂപ വരെ പിഴ  അടയ്‌ക്കേണ്ടിവരും.