09 May 2024 Thursday

കൊച്ചി ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍ കുട്ടിക്കായ് തിരച്ചിൽ തുടരുന്നു

ckmnews


കൊച്ചി ആലുവയില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആയില്ല. തോട്ടക്കാട്ടുകാരയില്‍ വച്ചാണ് പ്രതി പിടിയിലായത്.

ബിഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകള്‍ ചാന്ദ്നിയെയാണ് തട്ടിക്കൊണ്ടു പോയത്. ഇവരുടെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ താമസത്തിനെത്തിയത്.