08 May 2024 Wednesday

മലപ്പുറത്ത് ചെമ്മങ്കടവിൽ വന്‍ കഞ്ചാവ് വേട്ട വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറം പോലീസിന്‍റെ പിടിയില്‍

ckmnews

മലപ്പുറത്ത് ചെമ്മങ്കടവിൽ വന്‍ കഞ്ചാവ്   വേട്ട


വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറം പോലീസിന്‍റെ പിടിയില്‍


മലപ്പുറം:ചെമ്മങ്കടവ്  താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി  പാലോളി ഇബ്രാഹിം (49),മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി  സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്  ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം   ഡി.വൈ.ഐസ്.പി. പി അബ്ദുൽ ബഷീർ,മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്  എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്ഐ ജീഷിലും സംഘവും പിടികൂടിയത്.മലപ്പുറം താമരക്കുഴിയിലുള്ള  പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടിൽ നടത്തിയ  പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്.നേരെത്തെ ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ്  ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ഒരുക്കം നടത്തുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്.ഒന്നാം പ്രതി പാലോളി ഇബ്രാഹിം വധശ്രമം, ലഹരിക്കടത്ത്,അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ,മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ ജിഷിൽ,എഎസ്ഐ സന്തോഷ്‌ ,എഎസ്ഐ തുളസി, സിപിഒ  അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ     ജില്ലാ ആന്‍റി നര്‍ക്കോട്ടിക് ടീം അംഗങ്ങൾ ആയ ഐകെ ദിനേഷ്,പി സലീം,ആർ ഷഹേഷ്,കെകെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.