08 May 2024 Wednesday

പൂക്കോട്ടൂരിൽ ബൈക്കിൽ കാറിടിപ്പിച്ച് വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴൽപ്പണം കവർന്ന സംഭവം കൊട്ടേഷൻ സംഘം നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ

ckmnews

പൂക്കോട്ടൂരിൽ ബൈക്കിൽ കാറിടിപ്പിച്ച് വാൾ വീശി ഭീകരാന്തരീക്ഷം  സൃഷ്ടിച്ച് കുഴൽപ്പണം  കവർന്ന സംഭവം


കൊട്ടേഷൻ സംഘം നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ


മഞ്ചേരി"ജൂൺ മാസം 23 ന് പൂക്കൂട്ടോർ അങ്ങാടിയിൽ വെച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തുവന്ന കുഴൽപ്പണ വിതരണക്കാരനായ  മൊറയൂർ സ്വദേശിയെ  കാറിടിച്ച് തള്ളിയിട്ട് വടിവാൾ വീശിയും കുരുമുളക് സ്പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയിൽ  ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പത്ത് ലക്ഷത്തോളം രൂപയുടെ കുഴൽ പണം കവർന്ന കേസിൽ സ്നാച്ചിങ്, കുഴൽപ്പണ കവർച്ച, വധശ്രമം തുടങ്ങിയ ഇരുപതോളം കേസുകളിൽ പ്രതിയായ തൃശ്ശൂർ കൊടകര സ്വദേശി പന്തപ്ളാവിൽ രാജേന്ദ്രൻ മകൻ ബിനു @ ജാക്കി ബിനു (41) തൃശൂർ പുത്തൻചിറ സ്വദേശി  ഓലക്കോട്ട് വീട്ടിൽ അബ്ദുൽ ശരീഫ് @ പിണ്ടാണി ഷെരീഫ്(46),  നിരവധി ലഹരികടത്ത് , കളവ്, കവർച്ച തുടങ്ങി നിരവധി കേസിൽ പ്രതിയായ പാലക്കാട് ചെറുപ്പുളശ്ശേരി പട്ടിശേരി സ്വദേശി മുഹമ്മദ് മുനീർ (23) എന്നിവരെ മഞ്ചേരി പോലീസും ഈ കേസിലെ മുഖ്യ പ്രതിയും സ്വർണ്ണ കവർച്ച ,കുഴൽപ്പണ കവർച്ച,ലഹരി കടത്ത് തുടങ്ങിയ നിരവധി കേസിലെ  പ്രതിയും കൊട്ടേഷൻ സംഘ നേതാവുമായ ചെറുപ്പുളശ്ശേരി മാരായമംഗലം സ്വദേശി ഫൈസൽ @ ചരൽ ഫൈസലിനെ ചെറുപ്പുളശ്ശേരി പോലീസുമാണ് അറസ്റ്റ് ചെയ്തത്.നേരത്തെ ഈ കേസിൽ പത്തനംതിട്ട അടൂർ സ്വദേശികളായ

പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയിൽ വീട്ടിൽ സുജിത്ത്, (20)

വടെക്കെടത്തുകാവ്,നിരന്നകായലിൽ വീട്ടിൽ  രൂപൻ രാജ്  (23),വടക്കെടത്തുകാവ്,

മുല്ലവേലിപടിഞ്ഞാറ്റേതിൽ വീട്ടിൽ സൂരജ് (23),അടൂർ,പന്നിവിഴ, വൈശാഖം വീട്ടിൽ സലിൻ ഷാജി (22)

എന്നിവരെ  മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കവർച്ച നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ലഹരി ഉപയോഗവും വിലയേറിയ വാഹനങ്ങൾ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതായും പോലീസിനെ വെല്ലുവിളിച്ച് ചെറു വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും യുവാക്കളെ ആഡംബര ജീവിതം നയിക്കുന്നതിനായി ആകർഷിപ്പിച്ച്  വിദ്യാർത്ഥികടക്കമുള്ള യുവാക്കളെയടക്കം ഇത്തരം കവർച്ചയ്ക്ക് ഉപയോഗിക്കുകയും  കവർച്ച നടത്തി ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗം ഇവർ പങ്കിട്ടെടുക്കുകയും  തുച്ഛമായ തുക നൽകി യുവാക്കളെ പറഞ്ഞു വിടുകയുമാണ് ഇവരുടെ പതിവ് രീതി.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ   മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കിരി , മഞ്ചേരി എസ്ഐ മാരായ സുജിത്ത്, ബഷീർ,പോലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ,ദിനേഷ് ഐകെ, സലീം പി, തൗഫീഖ് മുബാറക്ക്,ഹക്കിം,ശ്രീജിത്ത്‌,ദീപക് എന്നിവരുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.