09 May 2024 Thursday

ആലപ്പുഴയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ckmnews

ആലപ്പുഴയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


ആലപ്പുഴ∙ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളാത്തുരുത്തി മുക്കവലയ്ക്കൽ പുത്തൻവീട്ടിൽ അജ്മൽ ഷാജി ആണു മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുണ്ട്.ഉച്ചയ്ക്കു 1.30 നു സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽനിന്നും വിവാഹത്തിൽ പങ്കെടുക്കാനായാണ് അജ്‍മൽ ഷാജി പോയതെന്നു വീട്ടുകാർ പറഞ്ഞു. സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി