08 May 2024 Wednesday

മദ്യപിച്ച് ഡ്രൈവർ, ഫ്ലാഷ് ലൈറ്റിട്ട് അതിവേഗം ആംബുലൻസ്; പിടികൂടി മോട്ടർ വാഹനവകുപ്പ്

ckmnews

മദ്യപിച്ച് ഡ്രൈവർ, ഫ്ലാഷ് ലൈറ്റിട്ട് അതിവേഗം ആംബുലൻസ്; പിടികൂടി മോട്ടർ വാഹനവകുപ്പ്

തൃശൂർ ∙ മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവറെ മോട്ടർവാഹന വകുപ്പ് പിടികൂടി. ഡ്രൈവർ‌ കെ.ടി.റനീഷിനെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി പാലിയേക്കര ടോളിന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. തൃശൂരിൽനിന്നു ചാലക്കുടിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്.

പാലിയേക്കര ടോളിന് സമീപം മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തുന്നത് കണ്ട്, ഫ്ലാഷ് ലൈറ്റ് ഓണാക്കി വേഗം കൂട്ടുകയായിരുന്നു. ഇതു കണ്ടതോടെയാണ് സംശയം തോന്നി വാഹനം നിർത്തിച്ച് പരിശോധിച്ചത്. മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു.