09 May 2024 Thursday

വളാഞ്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു എട്ട് പേർക്ക് പരിക്കേറ്റു.

ckmnews


വളാഞ്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു എട്ട് പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച കാലത്ത് 9.30ഓടെ പെരിന്തൽമണ്ണ റോഡിൽ പോലീസ് സ്റ്റേഷന് മുൻവശത്താണ് ബസ് മറിഞ്ഞത് .അപകടത്തിൽ നിസാര പരിക്കേറ്റ എട്ട് പേരെ സിഎച്ച് മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകട സമയത്ത് 15 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പുറമണ്ണൂർ ലേക്ക് പോകുന്ന ഹെഡ് ലൈൻ ബസ്സാണ് അപകടത്തിൽ പെട്ടത്.സ്കൂൾ സമയം ആരംഭിച്ചതിനാൽ ബസിൽ യാത്രക്കാർ കുറവായിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസം ഒഴിവാക്കി.സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുൻഭാഗം ബസ് വീണ് തകർന്നിട്ടുണ്ട്