09 May 2024 Thursday

മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നു’; സുരാജ് വെഞ്ഞാറമൂട്

ckmnews


മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സൂരജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ നാവനക്കാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തിൽ മാത്രമായിരുന്നു മോദിയുടെ പ്രതികരണം.

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.