09 May 2024 Thursday

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ckmnews



മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കും . കേസിൽ കുറ്റക്കാരനാണെന്നുള്ള സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഹർജി നൽകിയിരിക്കുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നത് സംബന്ധിച്ച തീരുമാനം കോടതി ഇന്ന് കൈക്കൊള്ളും.

കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണ്ണേഷ് മോദി നേരത്തെ തന്നെ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയിട്ടുണ്ട് . വിധിയിൽ സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടത് മാത്രമേ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങുകയുള്ളൂ. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ രാഹുൽ ഗാന്ധിക്ക് ഈ ഹർജി അനിവാര്യമാണ്.


മജിസ്‌ട്രേറ്റ് കോടതി വിധി അപ്പാടെ തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രധാന ഹർജി ഇപ്പോളും സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.എന്നാൽ വിധിയിൽ ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി തന്നെ സ്റ്റേ ചെയ്തിട്ടുള്ളതിനാൽ രാഹുൽ ഗാന്ധിക്ക് തത്കാലം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ല.