09 May 2024 Thursday

മലപ്പുറം മങ്കടയില്‍ പത്താംക്ലാസ് വിദ്യാർഥിനി ഗർഭിണി; സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു

ckmnews


മലപ്പുറം മങ്കടയിൽ 14 വയസുകാരിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർഥിനി 5 മാസം ഗർഭിണി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.


പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ മുന്നിൽ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.