08 May 2024 Wednesday

കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുമായി തൃശൂര്‍ സിറ്റി പോലീസ്

ckmnews

കുറ്റകൃത്യങ്ങള്‍ കണ്ടെത്താൻ സിറ്റി പോലീസ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. വിവരസാങ്കേതിക വിദ്യയെ പോലീസ് ഡ്യൂട്ടികളില്‍ വിനിയോഗിക്കുന്നതിന്‍റെ ഭാഗമായാണ് ഡ്രോണ്‍ നിരീക്ഷണം.ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുക, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പ്രകൃതിദുരന്തങ്ങളിലും അപകടസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുക, മനുഷ്യസാധ്യമല്ലാത്ത ദുര്‍ഘടപ്രദേശങ്ങളിലും വനപ്രദേശങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നു കണ്ടെത്തുക എന്നിവയ്് ക്കു ഡ്രോണ്‍ നിരീക്ഷണം സഹായകരമാണ്. 


വനപ്രദേശത്തോടുചേര്‍ന്ന സ്ഥലങ്ങളിലും കടലോരങ്ങളിലും സാധാരണ ഗതിയില്‍ ജനങ്ങളുടെ ശ്രദ്ധയെത്താത്ത മറ്റ് സ്ഥലങ്ങളിലും കഞ്ചാവ് കൃഷി, ചാരായവാറ്റ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുവാൻ ഡ്രോണ്‍ സേവനം ഉപയോഗിക്കും.