09 May 2024 Thursday

ലോണ്‍ ആപ്പ് ഏജന്റുമാര്‍ അവനെ ബ്‌ളാക്ക് മെയില്‍ ചെയ്തു; നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്‌ കുടുംബാംഗങ്ങള്‍ക്ക് അയച്ചു' മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ ആത്മഹത്യക്ക് കാരണം ഓൺലൈൻ വായ്പ

ckmnews

ലോണ്‍ ആപ്പ് ഏജന്റുമാര്‍ അവനെ ബ്‌ളാക്ക് മെയില്‍ ചെയ്തു; നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്‌ കുടുംബാംഗങ്ങള്‍ക്ക് അയച്ചു'


മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ ആത്മഹത്യക്ക് കാരണം ഓൺലൈൻ വായ്പ


ബെംഗളൂരു∙ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ പിതാവ്. മകന്റെ നഗ്ന ചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഏജന്റുമാർക്ക് ഉറപ്പു നൽകിയിരുന്നതായും തേജസിന്റെ പിതാവ് ഗോപിനാഥ് നായർ പറഞ്ഞു. 

‘‘നഗ്നചിത്രങ്ങൾ മോര്‍ഫ് ചെയ്ത്‌ കുടുംബാംഗങ്ങൾക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവർ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങൾ അവർ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു. പക്ഷേ,  അവർ ചൊവ്വാഴ്ച വൈകിട്ട് 6.20 വരെ അവനെ വിളിച്ചുഭീഷണി തുടർന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്കു നയിച്ചത്. ഞങ്ങൾക്കു ഞങ്ങളുടെ മകനെ നഷ്ടമായി.’’– ഗോപിനാഥ് നായർ പറഞ്ഞു.