08 May 2024 Wednesday

വെട്ടിച്ചിറയിൽ പ്ലസ് ടു വിദ്യാർഥി പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു

ckmnews


പുത്തനത്താണി: പ്ലസ് ടു വിദ്യാർഥി പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.വെട്ടിച്ചിറ സ്വദേശി കൊളമ്പൻ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ്‌ സ്വാലിഹ് (17) ആണ് വെട്ടിച്ചിറ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചത്.വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മാതാവ്:സമീറ.സഹോദരങ്ങൾ: മുഹമ്മദ്‌ ഷുഹൈബ് , ഫാത്തിമ ഷാസിന.