08 May 2024 Wednesday

വേലൂരില്‍ സ്‌കൂള്‍ വാനിടിച്ച് തലക്കോട്ടുകര ഒയറ്റ് സ്‌ക്കുളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു

ckmnews


വേലൂരില്‍ സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു.തലക്കോട്ടുകര ഒയറ്റ് സ്‌ക്കുളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദിയയാണ് മരിച്ചത്.വേലൂര്‍ പണിക്കവീട്ടില്‍ രാജന്‍ വിദ്യ ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടം. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ച് കടന്നിട്ടില്ലെന്ന് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോള്‍ വാഹനമിടിച്ച് താഴെ വിഴുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിത്യ സഹോദരിയാണ്