08 May 2024 Wednesday

അക്ഷയ കേന്ദ്രക്കങ്ങൾ അക്ഷയ പാത്രമായ് മാറി:ദേവസ്വം മന്ത്രി കെ രാധാകൃഷണൻ

ckmnews

അക്ഷയ കേന്ദ്രക്കങ്ങൾ അക്ഷയ പാത്രമായ് മാറി:ദേവസ്വം മന്ത്രി കെ രാധാകൃഷണൻ


തൃശ്ശൂർ:കേരളത്തിലെ ജനങ്ങൾക്ക് ദിനംപ്രതി വരുന്ന ആവശ്യങ്ങൾക്ക് സമീപിക്കാനുള്ള ആശ്രയ കേന്ദ്രമായ് അക്ഷയ മാറിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണൻ പറഞ്ഞു. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ്  സംസ്ഥാന സമ്മേളനം തൃശൂരിൽ  ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സംഘടനകളില്ലാത്ത ജനങ്ങളില്ല ഏതൊരാൾക്കും എത്ര സംഘടനകളിൽ വേണമെങ്കിലും പ്രവർത്തിക്കാം , എന്നാൽ പ്രവർത്തന മേഖലയിൽ അവരുടെ സംഘടനകൾ അംഗങ്ങളുടെ  ആവശ്യങ്ങൾ നിറവേറ്റുമ്പോഴാണ് യഥാർത്ഥ സംഘടനാ പ്രവർത്തനമാകുന്നത്.ഫേസിന്റെ രണ്ടാമത് സംസ്ഥാന സമ്മേളനം നെടുപുഴ പോളി ടെക്കനിക്ക് ഹാളിൽ പ്രതിനിധി സമ്മേളനം,പ്രകടനം, രക്ത ദാന ക്യാമ്പ് , ട്രേഡ് ഫെയർ എന്നിവയോടെയാണ് ആരംഭിച്ചത്. പൊതു സമ്മേളനത്തിൽ ഫേസ് സംസ്ഥാന 

പ്രസിഡണ്ട് സ്റ്റീഫൻ ജോൺ,സെക്രട്ടറി സദാനന്ദൻ മാസ്റ്റർ,ട്രഷറർ  നിഷാന്ത്,സിവൈ ജഫേഴ്സൺ മാത്യു,അക്ഷയ കെയർ സംസ്ഥാന സെക്രട്ടറി സോണി ആസാദ്,നസീർ ആലപ്പുഴ,സജയകുമാർ യു എസ്,പ്രതീഷ് ജേക്കബ്,സുധിൽ കാസർഗോഡ് തുടങ്ങിയവർ സംസാരിച്ചു