09 May 2024 Thursday

എടപ്പാൾ തലമുണ്ട സ്വദേശിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

എടപ്പാൾ തലമുണ്ട സ്വദേശിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:തലമുണ്ട സ്വദേശിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തലമുണ്ട സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌.ശനിയാഴ്ച പുലർച്ചെയാണ് സംഭവം.തലമുണ്ടയിലെ വീട്ടിലെ ഹാളിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഭർത്താവ് മുഹമ്മദിനൊപ്പം തനിച്ച് താമിച്ച് വരുന്ന ഫാത്തിമക്ക് മക്കളില്ല.ഏതാനും വർഷമായി മാനസിക അസ്വസ്ഥതക്ക് ചികിത്സ തേടുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു