09 May 2024 Thursday

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

ckmnews


കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും.സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ വാര്‍‍ത്തകള്‍ വന്നിരുന്നു.ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്.രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു.