09 May 2024 Thursday

മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ckmnews


കൊച്ചി: മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


ഇയാൾ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവിട്ടതായി തെറ്റിദ്ധരിപ്പിച്ച് ഇയാൾ പലരിൽ നിന്നും വൻ തുക കൈപ്പറ്റിയതായും പരാതിയുണ്ട്.