09 May 2024 Thursday

മണിപ്പുരിൽ നടക്കുന്നത് ക്രൈസ്തവർക്കു നേരെയുള്ള ആസൂത്രിത ഗൂഢാലോചന: മാർ പുളിക്കൽ

ckmnews

മണിപ്പുരിൽ നടക്കുന്നത് ക്രൈസ്തവർക്കു നേരെയുള്ള ആസൂത്രിത ഗൂഢാലോചന: മാർ പുളിക്കൽ


കോട്ടയം∙ മണിപ്പുരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്കു നേരെയുളള ആസൂത്രിതമായ ഗൂഢാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സമാധാനം സ്ഥാപിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായും മാര്‍ പുളിക്കല്‍ പറഞ്ഞു.