08 May 2024 Wednesday

അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടിൽ തിരികെ എത്തിക്കണം’: മാനാഞ്ചിറ മൈതാനത്ത് പ്രതിഷേധം

ckmnews

അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടിൽ തിരികെ എത്തിക്കണം’: മാനാഞ്ചിറ മൈതാനത്ത് പ്രതിഷേധം


കോഴിക്കോട്:അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടിൽ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വനം കയ്യേറ്റത്തിന്റെ ഇരയാണ് അരിക്കൊമ്പനെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മൃഗസ്നേഹികൾ ഞായറാഴ്ച രാവിലെ പത്തിന് മാനാഞ്ചിറ മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


അരിക്കൊമ്പനെ ജനിച്ച വനത്തിൽനിന്നു മയക്കു വെടിവച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ കാട്ടിലേക്ക് മാറ്റുകയായിരുന്നു. അമിതമായ മയക്കുമരുന്ന് കാരണം അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ട്. വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് മാറ്റാൻ പാടില്ലെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരമൊരു നീക്കം നടന്നതെന്നും ഇവർ ആരോപിക്കുന്നു.