Malappuram
പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കൈപ്പുറം :ബലി പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു.കൈപ്പുറം ഫാറൂഖ് നഗറിൽ താമസിക്കുന്ന കാവതിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (33) ആണ് ഷോക്കേറ്റ് മരിച്ചത്.നിസാര്‍ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്.പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിന് ഇടയില്‍ അയേണ്‍ ബോക്സില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. നിസാറും ഭാര്യയും ഒരു കുട്ടിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും