08 May 2024 Wednesday

ചേളാരിയിൽ തോക്കു ചൂണ്ടി കവർച്ച, കൊട്ടേഷൻ സംഘത്തിലെ 6 പേർ പിടിയിൽ

ckmnews

ചേളാരിയിൽ തോക്കു ചൂണ്ടി കവർച്ച, കൊട്ടേഷൻ സംഘത്തിലെ 6 പേർ പിടിയിൽ


തേഞ്ഞിപ്പാലം :തേഞ്ഞിപ്പാലം ചേളാരിയിൽ ഐഒസി പ്ലാന്റിനു സമീപം തിരൂർ സ്വദേശികളായ യുവാക്കളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത സംഘത്തിലെ 6 പേർ പിടിയിലായി.കൊണ്ടോട്ടി സ്വദേശി അച്ചു തൊടിയിൽ സുജിൻ(34) വാഴക്കാട്  സ്വദേശികളായ മുള്ളൻപറമ്പത്ത് 

സുജിത്ത്(26)സുജീഷ്(29)

പുല്ലാലയിൽ സജിലേഷ്(27) 

 രാമനാട്ടുകര സ്വദേശികളായ മുഹമ്മദ് ഇജാസ്(22)പ്രദീപ്(38) കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ആനത്താര പറമ്പിൽ ഷിബുദാസ് എന്നിവരാണ് പിടിയിലായത്.കഴിഞ്ഝ ദിവസം വൈകിട്ട് 6.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേളാരി ഐഒസി പ്ലാന്റിന് സമീപം നിന്ന യുവാക്കളെ ഓട്ടോയിൽ എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിച്ച് ഇവരുടെ കൈ വശം     ഉണ്ടായിരുന്ന പണം കവർച്ച ചെയ്യുകയായിരുന്നു.പിടിയിലായ പ്രതികൾ കോഴിക്കോട്, മലപ്പുറം ജില്ല കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്.പിടിയിലായവർക്ക്  മലപ്പുറം,കോഴിക്കോട് ജില്ലകളിലായി,കൊലപാതകം, കവർച്ച, പിടിച്ചു പറി , മോഷണം ഉൾപ്പെടെ 15  ഓളം കേസുകൾ നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസി ന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം ഐപി പ്രതീപ് ,എസ്ഐ വിപിൻ.വി പിള്ള , പ്രത്യേക അന്വേഷണ സംഘവും  ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.