09 May 2024 Thursday

കേരളത്തിൽ വ്യാപക മഴ; കടലാക്രമണത്തിന് സാധ്യത; മത്സ്യബന്ധന വിലക്ക് തുടരും

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസവും വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. വെള്ളി ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതേസമയം മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.7 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി തുടങ്ങിയത്. അറബികടൽ ന്യൂനമർദ്ദ പാത്തിയും കാലവർഷ കാറ്റ് അനുകൂലമാവുകയും ചെയ്തതോടെയാണ് മഴ കൂടുതൽ ശക്തമായത്.