08 May 2024 Wednesday

മലപ്പുറത്ത് പ്ലസ് വൺ രണ്ടാം അലോട്മെന്റായി 46,839 പേർ പുറത്ത്

ckmnews

മലപ്പുറത്ത് പ്ലസ് വൺ രണ്ടാം അലോട്മെന്റായി 46,839 പേർ പുറത്ത്


മലപ്പുറം∙ പ്ലസ് വൺ രണ്ടാം അലോട്മെന്റ് വിവരങ്ങൾ പുറത്തുവന്നപ്പോഴും ജില്ലയിൽ 46,839 പേർ പുറത്ത്. രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് നൽകിയതു 2,302 പേർക്ക്. 81,022 പേരാണ് ആകെ അപേക്ഷ നൽകിയത്. ആകെയുള്ള 47,621 സീറ്റുകളിൽ ഇതുവരെ 34,183 പേർക്കാണു അലോട്മെന്റ് നൽകിയത്. ആദ്യ അലോട്മെന്റിൽ ജില്ലയിൽ 17,295 പേർ ജില്ലയിൽ ഫീസ് സ്ഥിരപ്രവേശനം നേടി. 14,586 പേർ താൽക്കാലിക പ്രവേശനം നേടി. താൽക്കാലിക പ്രവേശനം നേടിയവരിൽ 2,219 പേർക്ക് ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്മെന്റിൽ നേടാനായി. ഇനിയും സംവരണ വിഭാഗത്തിലെ 13,438 ഒഴിവുകളാണു ജില്ലയിലുള്ളത്.


നാളെ രാവിലെ 10 മുതൽ മറ്റന്നാൾ വൈകിട്ട് 5 വരെയാണു അലോട്മെന്റ് ലഭിച്ചവർക്കു പ്രവേശനം നടത്താനുള്ള സമയം. രണ്ടാം അലോട്മെന്റിൽ ആദ്യ ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ചു സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്കു താൽക്കാലികമോ, സ്ഥിരപ്രവേശനമോ നേടാം. ഇതിനു ശേഷം മൂന്നാം അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. എയ്ഡഡ് സ്കൂളുകളിൽ ഏകജാലകം വഴിയല്ലാതെ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി ക്വോട്ടയിലേക്കുള്ള പ്രവേശനവും നാളെ നടക്കും. കമ്യൂണിറ്റി ക്വോട്ടയിലേക്കുള്ള റാങ്ക് പട്ടിക നാളെ എയ്ഡഡ് സ്കൂളുകളിലെ നോട്ടിസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും