08 May 2024 Wednesday

സംസ്ഥാനത്ത് വീണ്ടും പനി മരണം: തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

ckmnews


തൃശൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.


ഈ മാസം പതിനേഴാം തീയതിയാണ് ധനുഷിനെ പനിയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. ഡെങ്കിപ്പനിയാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം കൊട്ടാരക്കരയിൽ ഡെങ്കിപനി ബാധിച്ച് 72കാരൻ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. എഴുകോൺ എസ്. എൻ. ജി സ്കൂൾ മുൻ പ്രിൻസിപ്പലാണ് അജയബാബു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അജയബാബു മരിച്ചത്.