09 May 2024 Thursday

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ;പിടിയിലായത് കോഴിക്കോട്ടുനിന്ന്

ckmnews


കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.


ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.