09 May 2024 Thursday

180 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവും കാമുകിയും കോട്ടക്കൽ പോലീസിന്റെ പിടിയിൽ നിലമ്പൂർ സ്വദേശിയും കാമുകിയും പിടിയിലായത് 12 കിലോ കഞ്ചാവുമായി

ckmnews



കോട്ടകൽ:12 കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശിയായ യുവാവും കാമുകിയും കോട്ടക്കൽ പോലീസിന്റെ പിടിയിലായി.അമരംപാലം കോട്ടയിൽ വീട്ടിൽ അബ്ദുൾ സൽമാൻ (38) ഇയാളുടെ കാമുകി വെസ്റ്റ് ബംഗാൾ സ്വദേശി ബർദൻ ജില്ലയിൽ ഹത്ത് ഡേവൻ വില്ലേജിൽ നജ്മ (35) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീർ, ഇൻസ്പെക്ടർ എ. അശ്വത് എന്നിവരുടെ നിരദേശാനുസരണം  കോട്ടക്കൽ എസ്.ഐ പ്രിയന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ജില്ലാ ആന്റി നാർകോട്ടിക് സംഘവും ചേർന്ന് കോട്ടക്കൽ വെച്ച് പിടികൂടിയത്. പിടിയിലായ അബ്ദുൾ സൽമാൻ 2021 ൽ180 കിലോ കഞ്ചാവും 1 കിലോ ഹാഷിഷ് ഓയിലും കടത്തിയതിന്  നിലമ്പൂർ റേഞ്ച് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പിടികിട്ടാപുള്ളിയാണ്. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയി ആന്ധ്രാപ്രദേശിൽ താമസിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടിരുന്ന ആളാണ് സൽമാൻ