09 May 2024 Thursday

പാലക്കാട്‌ കിണർ വൃത്തിയാക്കി കയറുന്നതിനിടെ കയർ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണ യുവതിയുടെ കാലൊടിഞ്ഞു

ckmnews


പാലക്കാട്: കിണർ വൃത്തിയാക്കി കയറുന്നതിനിടെ കയർ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണ യുവതിയുടെ കാലൊടിഞ്ഞു. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തൻ വീട്ടിലെ സുരേഷ്മോന്‍റ് ഭാര്യ പ്രമീളയാണ് കയര്‍ പൊട്ടി കിണറ്റില്‍ വീണ് അപകടമുണ്ടായത്. 70 അടി താഴ്ചയിലേക്ക് വീണ പ്രമീളയുടെ കാല് ഒടിഞ്ഞ നിലയിലായിരുന്നു. വേദനകൊണ്ട് നിലവിളിച്ചുകൊണ്ടിരുന്ന പ്രമീളയ്ക്ക് രക്ഷകരായത് അഗ്നിരക്ഷാ സേനാംഗങ്ങളാണ്.

കിണറിനുള്ളില്‍ വച്ച് പ്രമീളയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും നെറ്റിന്‍റേയും റോപ്പിന്‍റേയും സഹായത്തോടെ കിണറിന് പുറത്ത് എത്തിക്കുകയുമായിരുന്നു. കിണറിന് പുറത്തെത്തിച്ച യുവതിയെ ഉടൻ തന്നെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി. പാലക്കാട്‌ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി വിജയൻ , എസ്എഫ്ആര്‍ഒ ഹരി, എഫ്ആര്‍ഒ മാരായ സതീഷ്, അശോകൻ, പ്രഭു, പ്രണവ്, വികാസ്, കൃഷ്ണദാസ്, ശ്രുതിലേഷ, സുനിൽ കുമാർ, ശിവദാസൻ, ഗൗതം, മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.