08 May 2024 Wednesday

കൊലക്കേസ് പ്രതി തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

ckmnews


മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അറിയിച്ചു.


2016ൽ ഓട്ടോ ഡ്രൈവർ ജാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം പോകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ജാസിമിനെ കുത്തികൊലപ്പെടുത്തിയത്.സ്ഥിരമായി ഇയാള്‍ ബസ് സ്റ്റാൻഡിൽ തന്നെയാണ് കിടന്നുറങ്ങാർ. രാവിലെ തുണിക്കടയ്ക്ക് സമീപം മരിച്ചു കിടക്കുന്നത്കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സമീപ പ്രദേശത്തുളള സിസിടിവി ക്യാമറ നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു.