09 May 2024 Thursday

ജോലിക്കു പോകാൻ ഇറങ്ങവേ വീട്ടിൽ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

ckmnews

ജോലിക്കു പോകാൻ ഇറങ്ങവേ വീട്ടിൽ കുഴഞ്ഞുവീണു; യുവാവ് മരിച്ചു


നാദാപുരം ∙ ജോലിക്ക് പോകാൻ ഒരുങ്ങവെ പാലക്കാട് നെൻമാറ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. നാദാപുരം മേഖലയിൽ പരസ്യകലയിൽ ജോലി ചെയ്യുന്ന നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടിൽ സോനേഷ് (33) ആണ് മുടവന്തേരിയിലെ വാടകവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്.


ഞായറാഴ്ച രാവിലെയാണ് സംഭവം. ഉടൻ സോനേഷിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.