08 May 2024 Wednesday

ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി കേരളത്തിലെക്ക് വന്ന കാർ തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു മലപ്പുറം ചങ്ങരംകുളം സ്വദേശികളായ രണ്ട് പേർ 30 കിലോ കഞ്ചാവുമായി തമിഴ്നാട് പോലീസിന്റെ പിടിയിൽ

ckmnews



മലപ്പുറം:ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി കേരളത്തിലെക്ക് വന്ന കാർ തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു.അപകടത്തിൽ പെട്ട കാറിൽ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി മലപ്പുറം ചങ്ങരംകുളം സ്വദേശികളായ രണ്ട് പേർ തമിഴ്നാട് പോലീസിന്റെ പിടിയിലായി.മലപ്പുറം ചങ്ങരംകുളം സ്വദേശികളായ നന്നംമുക്ക് വെള്ളക്കടവിൽ നബീൽ(24)പിടാവനൂർ കണ്ണഞ്ചാത്ത് വളപ്പിൽ സംജിത്ത്(24)എന്നിവരാണ് പിടിയിലായത്.


കേരളത്തിലേക്ക് വിതരണത്തിനായി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്.ഇവർ സഞ്ചരിച്ച സ്വഫ്റ്റ് കാർ തമിഴ്നാട്ടിൽ ധർമപുരി ജില്ലയിൽ കരിമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാമ്പട്ടിയിൽ ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.സംഭവത്തിൽ കരിമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിൽ നിന്നാണ് 30 കിലോ കഞ്ചാവ് കണ്ടെത്തിയത്.കേരളത്തിലേക്ക് വിൽപനക്കായി ആന്ധയിൽ നിന്ന് കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് കരിമംഗലം പോലീസ് അറിയിച്ചു.