08 May 2024 Wednesday

തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസ് ഓട്ടോയിൽ ഇടിച്ച് അപകടം ഓട്ടോ ഡ്രൈവർ മരിച്ചു:ഭാര്യയും കുഞ്ഞും അടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ckmnews

തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസ്  ഓട്ടോയിൽ ഇടിച്ച് അപകടം

ഓട്ടോ ഡ്രൈവർ മരിച്ചു:ഭാര്യയും കുഞ്ഞും അടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്

തൃശൂർ:എറവ് കപ്പൽ പള്ളിക്ക് സമീപം ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.ചള്ളിങ്ങാട്ട് സ്വദേശി ജിത്തുവാണ് മരിച്ചത്.ജിത്തുവിന്റെ ഭാര്യ നീതു, മൂന്നരവയസുള്ള കുട്ടി, നീതുവിന്റെ അച്ഛൻ കണ്ണൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം. കുട്ടിയെ ആശുപത്രിൽ കാണിച്ചശേഷം ഓട്ടോയിൽ മടങ്ങുകയായിരുന്നു ജിത്തുവും കുടുംബവും.രോഗിയുമായി തൃശുർ ഭാഗത്തേക്ക് പോയ ആംബുലൻസുമായാണ് കൂട്ടിയിടിച്ചത്