08 May 2024 Wednesday

തെരുവുനായ ആക്രമണം; സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ 3 പല്ലുകൾ പോയി, മുഖത്തും പരുക്ക്

ckmnews


തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർഥിക്ക് പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്. കുട്ടിയുടെ 3 പല്ലുകൾ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു.

ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വീഴുകയായിരുന്നു. വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.