09 May 2024 Thursday

‘മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നു’; കേന്ദ്ര സർക്കാരിനെ വിമർശിച്ച് യെച്ചൂരി

ckmnews


മോദി സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവർത്തകരെ വ്യാജകുറ്റം ചുമത്തി ജയിലിലടക്കുന്നുവെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എത്ര തള്ളിപ്പറഞ്ഞാലും മോദി സർക്കാരിന് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും യെച്ചൂരി പ്രതികരിച്ചു. ട്വിറ്റർ മുന്‍ സിഇഒയുടെ വെളിപ്പെടുത്തലിലാണ് യെച്ചൂരിയുടെ പ്രതികരണം.


കർഷക സമരത്തെ എങ്ങനെയാണ് സർക്കാർ നേരിട്ടതെന്ന് രാജ്യം കണ്ടതാണ്. 750 പേർ രക്തസാക്ഷിത്വം വഹിച്ചു.ദേശീയ പാതകൾ കുഴിച്ചു, ജലാപീരങ്കി പ്രയോഗിച്ചു. ഒടുവിൽ സർക്കാരിന് പിൻവാങ്ങേണ്ടി വന്നു.എത്ര നിഷേധിച്ചാലും സർക്കാരിന് സത്യം മറച്ചുവക്കാൻ ആകില്ല. അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യയിൽ നടപ്പാക്കാൻ ബുദ്ധിമുട്ട് എന്ന് ഇലോൺ മസ്ക് തന്നെ പറഞ്ഞു. ട്വിറ്റർ ജീവനക്കാരുടെ ജീവനും ഭാവിയും അപകടത്തിൽ ആക്കാൻ ഇല്ലെന്നും മസ്ക് പറഞ്ഞു. സർക്കാരിൽ നിന്ന് ഭീഷണി ഉണ്ടെന്ന് നിലവിലെ ട്വിറ്റർ സിഇഒ യും വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ എത്ര നിഷേധിച്ചാലും ജനങ്ങൾക്ക് കാര്യം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.